കാസർകോട്: കെ.എസ്.ഇ.ബി ഓഫിസുകളിൽ ഫോൺ വിളിച്ചാൽ എടുക്കാനാളില്ലാത്തത് സൃഷ്ടിക്കുന്ന പ്രയാസം പരിഗണിച്ച് 24 മണിക്കൂറും ജില്ല തോറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഹോട്ട് ലൈൻ കോൾ സെന്‍റർ ആരംഭിക്കണമെന്ന് പ്രിയദർശിനി ക്ലബ് കുശാൽ നഗർ ആവശ്യപ്പെട്ടു. സ്കൂട്ടറിൽ യാത്ര ചെയ്യവെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ തട്ടി മരിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ഡി.വി. ബാലകൃഷ്ണന്‍റെ അനുസ്മരണ യോഗത്തിലാണ് ഈ ആവശ്യമുയർന്നത്. യോഗം പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് സുകുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എൻ.കെ. രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനിൽ വാഴുന്നൊറെടി മുഖ്യാതിഥിയായി. പ്രവാസി കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് രാജൻ തെക്കേക്കര, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് മനോജ് ഉപ്പിലിക്കൈ, വേണു കുശാൽ നഗർ, സനോജ്, ഷിഹാബ് കാർഗിൽ, രതീഷ്, രക്ഷാധികാരി ഭരതൻ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് ജനറൽ സെക്രട്ടറി തസ്റീന സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.