ചെറുവത്തൂർ: പിലിക്കോട് വയൽ ഗവ. വെൽഫയർ എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ടൂർണമൻെറ് നടത്തി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. വി.എം. ബിജു അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ആംപ്യൂറ്റി ഫുട്ബാൾ താരം ശബിൻ രാജ് മുഖ്യാതിഥിയായി. എ.വി. രാജൻ, പ്രധാന അധ്യാപകൻ പി. രമേശൻ, പി.ടി.എ. പ്രസിഡന്‍റ് വി.എം. ഷാജി, സതീശൻ ആണൂർ എന്നിവർ സംസാരിച്ചു. റെഡ്സ്റ്റാർ ഇടയിലെക്കാടും യുവശക്തി പുത്തിലോട്ടും തമ്മിലുളള ആദ്യ മത്സരത്തിൽ യുവശക്തി വിജയിച്ചു. പടം.. പിലിക്കോട് വയൽ ഗവ. വെൽഫയർ എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ടൂർണമെന്റ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.