സമം സാംസ്‌കാരികോത്സവം: കഴിവുതെളിയിച്ച വനിതകളെ ആദരിക്കും

കാസർകോട്: സാംസ്‌കാരിക വകുപ്പും ജില്ല പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതകളെ മേളയിൽ ആദരിക്കും. മേള സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കരോക്കെ ചലച്ചിത്രഗാന മത്സരം, നാടന്‍പാട്ട് മത്സരം, വനിത പൂരക്കളി പ്രദര്‍ശനം, അവാര്‍ഡ്ദാന ചടങ്ങ്, മോഹിനിയാട്ടം, വയലിന്‍ ഫ്യൂഷന്‍, നാടന്‍ പാട്ട്, കപ്പിള്‍സ് ഡിബേറ്റ് 2022 സംഗീതരാവ് തുടങ്ങിയ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂര്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തക വി.പി. ജാനകി, കായികതാരം ഷെര്‍മി ഉലഹന്നാന്‍, വനിത സംരംഭക അരുണാക്ഷി, മാധ്യമ പ്രവര്‍ത്തക കെ.പി. ജൂലി, ചലച്ചിത്ര പ്രതിഭ മഹിമ നമ്പ്യാര്‍, നാടകപ്രതിഭ ലക്ഷ്മി പുത്തിലോട്ട്, എഴുത്തുകാരി സുധ എസ്. നന്ദന്‍, ചിത്രകാരി ടി.വി. സതി, നൃത്തം ജിഷ നീലേശ്വരം, ഗോത്രകല -ഉമ്പിച്ചിയമ്മ, യുവസാഹസിക പ്രതിഭ പി.എന്‍. സൗമ്യ, സൈനിക ഓഫിസര്‍ കമാന്‍ഡര്‍ പ്രസന്ന എടയില്യം (റിട്ട.), അക്കാദമിക രംഗം ഡോ. ഷീന ഷുക്കൂര്‍, മികച്ച കര്‍ഷക എം. ശ്രീവിദ്യ, ഗവേഷണ പ്രതിഭ ഡോ. കെ.പി. വിജയ ലക്ഷ്മി, ആരോഗ്യ പ്രവര്‍ത്തക ഡോ.ഡാല്‍മിറ്റ നിയ ജെയിംസ്, ടി. ഭവാനി എന്നിവരെയാണ്​ ആദരിക്കുക. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ എസ്.എന്‍. സരിത, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ എ.വി. ശിവപ്രസാദ് തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.