ശുചിത്വ പദവിയാണ്​, പറഞ്ഞിട്ടെന്താ...

കാഞ്ഞങ്ങാട്: നഗരസഭ സമ്പൂര്‍ണ ശുചിത്വ പദവിയിലേക്ക് ഉയർത്തിയിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നഗരത്തിലിപ്പോഴും മാലിന്യക്കൂമ്പാരം. ശുചിത്വ നഗരസഭ പ്രഖ്യാപനം 2020ലെ സ്വാതന്ത്ര്യദിനത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരനാണ്​ നിര്‍വഹിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാര്‍ഗനിർദേശങ്ങളോടുകൂടി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പാക്കിയ പന്ത്രണ്ടോളം ഘടകങ്ങള്‍ പരിശോധിച്ചാണ് ശുചിത്വപദവി നിര്‍ണയിച്ചത്. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കിയെന്നാണ് നഗരസഭ ശുചിത്വപദവി നേടുമ്പോൾ പ്രഖ്യാപിച്ചത്. എന്നാൽ മീൻ വിൽപന മുതൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ വരെ നിരോധിത പ്ലാസ്റ്റിക് നിർബാധം ഉപയോഗിക്കുന്നു. നഗരത്തിന് വിളിപ്പാടകലെ റെയിൽവേ സ്റ്റേഷന് സമീപം ചാക്ക് കണക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴും നഗരസഭാധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള ഖരമാലിന്യമാണ്​ തുറസ്സായ സ്ഥലത്ത് തള്ളുന്നത്. എത്ര നന്നാക്കിയാലും നന്നാവാത്ത അവസ്ഥയിലാണ് കോട്ടച്ചേരി മത്സ്യമാർക്കറ്റ് മത്സ്യാവശിഷ്ഠവും പഴകിയ മത്സ്യവും മാംസാവശിഷ്ഠങ്ങളും കൊണ്ട് വൃത്തിഹീനമാണ് മാർക്കറ്റും പരിസരവും. മാർക്കറ്റിന്റെ വടക്കുഭാഗത്തെ സ്വകാര്യ സ്ഥലത്താണ് മത്സ്യാവശിഷ്ടവും മറ്റും തള്ളിയിരിക്കുന്നത്. ശുചിത്വ കേരളം പരിപാടി കൊട്ടിഘോഷിക്കുമ്പോഴും കാഞ്ഞങ്ങാട് നഗരസഭയിൽ ഇതൊന്നും ബാധകമേയല്ലെന്ന മട്ടാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ചെയർമാൻ വി.വി. രമേശന്റെ ഇടപെടൽ ഒരുപരിധിവരെ ഫലം കണ്ടിരുന്നെങ്കിലും ഇപ്പോൾ എല്ലാം താറുമാറായി. ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയാണ് മത്സ്യ മാർക്കറ്റി​ന്റെ ദുരവസ്ഥക്ക് കാരണമെന്നാണ് പരിസരത്തെ വ്യാപാരികളും നാട്ടുകാരും പറയുന്നത്. മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശത്താണ് മത്സ്യ മാംസാവശിഷ്ടങ്ങൾ തള്ളുന്നത്. പ്രദേശത്ത് കാക്കയും പരുന്തും തെരുവുനായ്ക്കളും താവളമടിച്ചിരിക്കുകയാണ്. നഗരസഭ ജീവനക്കാർ മാർക്കറ്റ് കഴുകി വൃത്തിയാക്കാൻ എത്താറുണ്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയോ മാർക്കറ്റിലെ കച്ചവടക്കാരെ നിയന്ത്രിക്കുകയോ ചെയ്യാത്തതാണ് മാലിന്യം കുമിഞ്ഞുകൂടാൻ കാരണമാകുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്. fish waste privte place waste കോട്ടച്ചേരി മാർക്കറ്റിൽ മീൻ മാലിന്യം കൂട്ടിയിട്ട നിലയിൽ മാർക്കറ്റിനടുത്ത് സ്വകാര്യ വ്യക്തിയുടെ സ്‌ഥലത്ത് മാലിന്യം കൂട്ടിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.