പൂർവ വിദ്യാർഥി സംവാദ പരമ്പര

കാസർകോട്​: കേരള കേന്ദ്ര സർവകലാശാല കോമേഴ്‌സ് ആൻഡ്​ ഇന്റര്‍നാഷനല്‍ ബിസിനസ് വകുപ്പും സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലും ഇന്നൊവേഷന്‍ ആൻഡ്​ എൻട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ചു. ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെൽ ഡയറക്ടർ പ്രഫ. ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. കേരള കേന്ദ്ര സര്‍വകലാശാല കോമേഴ്‌സ് പഠനവകുപ്പിലെ പൂർവ വിദ്യാർഥിയും ഐ.ബി.എമ്മിലെ ഫങ്​ഷനല്‍ കണ്‍സൽട്ടന്റുമായ പി.സി. റോസ്‍ലിന്‍ ഐ.ബി.എം പ്രവേശന പ്രക്രിയ വിശദീകരിച്ചു. കോമേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ ബിസിനസ് വിഭാഗം മേധാവി പ്രഫ. ടി. മല്ലികാര്‍ജുനപ്പ അധ്യക്ഷത വഹിച്ചു. യോഗ വിഭാഗം അധ്യാപിക ഡോ. വൃന്ദ മാധവന്‍ സംസാരിച്ചു. വിദ്യാർഥിനികളായ കെ.കെ. രജന രാംകുമാര്‍ സ്വാഗതവും ആർ. ലതിക നന്ദിയും പറഞ്ഞു. കെ.വി. മിഥുന്‍ പരിപാടി നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.