അക്കൗണ്ടന്‍റ്​ കം ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്

കാസർകോട്: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫിസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഡേറ്റ എന്‍ട്രി ഓപറേറ്ററുടെ ഒഴിവുണ്ട്. യോഗ്യത ബി.കോം, പി.ജി.ഡി.സി.എ. അഭിമുഖം ഏപ്രില്‍ 29ന് രാവിലെ 11ന് അട്ടേങ്ങാനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍. ഫോണ്‍: 04672246350. നാറ്റ്പാക് പരിശീലനം 27,28,29 തീയതികളിൽ കാസർകോട്​: സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഏപ്രില്‍ 27, 28, 29 തീയതികളില്‍ നാറ്റ്പാക്കിന്‍റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0471 2779200, 9074882080. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം കാസർകോട്​: 2022 ജനുവരി ഒന്നിന് 60 വയസ്സ് പൂര്‍ത്തിയാകാത്തവരുടെ വിധവ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞവരുടെ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2022ലെ പെന്‍ഷന്‍ ലഭിക്കുന്നതിനായി പുനര്‍വിവാഹിത അല്ലയെന്ന സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 30നുള്ളില്‍ നേരിട്ടോ ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ ചെങ്കള ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994 280224.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.