സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തിൽ ശുചീകരണം

കാസർകോട്: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ മേയ് മൂന്ന്​ മുതല്‍ ഒമ്പത്​ വരെ നടത്തുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ക്ലീന്‍ കാസര്‍കോട് ദിനം സംഘടിപ്പിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കലക്ടറേറ്റ് പരിസരത്ത് നിര്‍വഹിച്ചു. ജില്ല ഭരണകൂടം, ജില്ല ശുചിത്വമിഷന്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ ടീം കേരള എന്നിവയുടെ നേതൃത്വത്തില്‍ കലക്ടറേറ്റും പരിസരവും വൃത്തിയാക്കി. യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധ സേനയായ ടീം കേരള യൂത്ത് ഫോഴ്‌സിനുള്ള യൂനിഫോം വിതരണോദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, എ.ഡി.എം എ.കെ. രമേന്ദ്രന്‍, ജില്ല യൂത്ത് കോഓഡിനേറ്റര്‍ എ.വി. ശിവപ്രസാദ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി. ഷിലാസ്​ എന്നിവര്‍ സംസാരിച്ചു. ജില്ല സാക്ഷരത മിഷന്‍ ഓഫിസ് പരിസരം ശുചീകരിച്ചു. ജില്ല കോഓഡിനേറ്റര്‍ പി.എന്‍. ബാബു നേതൃത്വം നല്‍കി. ഫോട്ടോ: കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിക്കുന്നു സര്‍ക്കാര്‍ ഓഫിസുകള്‍ ശുചീകരിച്ചു കാസർകോട്​: ക്ലീന്‍ കാസര്‍കോട് ദിനത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫിസും പരിസരവും ശുചീകരിച്ചു. പ്രസിഡന്റ് എം. ലക്ഷ്മി, രജനി കൃഷ്ണന്‍, എം. വിജയകുമാര്‍, കെ.എസ്. രാജു എന്നിവര്‍ നേതൃത്വം നല്‍കി. വലിയപറമ്പ പഞ്ചായത്ത് ഓഫിസും മറ്റു ഘടക സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. മാവിലാക്കടപ്പുറം, വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫിസും പരിസര പ്രദേശങ്ങളും പ്രസിഡന്റ് സത്താര്‍ വടക്കുമ്പാടിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. വൈസ് പ്രസിഡന്റ് ആനന്ദവല്ലി, സെക്രട്ടറി കോമളവല്ലി, ഫായിസ് ബിരിച്ചേരി, എം. ഷൈമ, എം. രജീഷ് ബാബു, ഇ.ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ലീന്‍ കാസര്‍കോട് ശുചീകരണ പരിപാടിയുടെ ഭാഗമായി ബളാല്‍ പഞ്ചായത്തും പരിസരവും ശുചീകരിച്ചു. പ്രസിഡന്റ് രാജു കട്ടക്കയം നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് എം. രാധാമണി, സ്ഥിരംസമിതി ചെയര്‍മാന്മാരായ അലക്സ് നെടിയകാലായില്‍, ടി. അബ്ദുൽ ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കള്ളാര്‍ പഞ്ചായത്ത് ഓഫിസും പരിസരവും ശുചീകരിച്ചു. ക്ലീന്‍ കാസര്‍കോട് പരിപാടിയുടെ ഭാഗമായി കിനാനൂര്‍ പഞ്ചായത്ത് ഓഫിസും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍. മനോജ്, അസി.സെക്രട്ടറി പി.യു. ഷീല, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഫോേട്ടാസ്​.. ക്ലീന്‍ കാസര്‍കോട് ദിനത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് ഓഫിസും പരിസരവും പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മിയുടെ നേതൃത്വത്തില്‍ ശുചീകരിക്കുന്നു വലിയപറമ്പ പഞ്ചായത്ത് ഓഫിസും ഘടകസ്ഥാപനങ്ങളും പരിസരവും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിക്കുന്നു തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫിസും പരിസരപ്രദേശങ്ങളും പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാടിന്റെ നേതൃത്വത്തില്‍ ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.