താളിപ്പടുപ്പ്, ബീരന്ത്ബയൽ തോട്ടിൻകരകളിലൂടെ ജലനടത്തം

കാസർകോട്: തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ഭാഗമായി കാസർകോട് നഗരസഭയുടെ നേതൃത്വത്തിൽ താളിപ്പടുപ്പ്, ബീരന്ത്ബയൽ തോട്ടിൻകരകളിലൂടെ ജലനടത്തം സംഘടിപ്പിച്ചു. ജലസ്രോതസ്സുകളിലേക്കുള്ള മാലിന്യം തള്ളൽ ഇല്ലാതാക്കി ജലശുചിത്വത്തിൽ സുസ്ഥിരത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാസർകോട് നഗരസഭാധ്യക്ഷൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കാസർകോട് നഗരസഭ സെക്രട്ടറി എസ്. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഖാലിദ് പച്ചക്കാട്, ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ കെ. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി വാർഡുകൾ തോറും ജലസഭ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.