നിക്ഷേപ തട്ടിപ്പ്: ധനകാര്യ സ്ഥാപന ഉടമ പണവുമായി മുങ്ങി

കാസര്‍കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി സ്വകാര്യ ധനകാര്യസ്ഥാപനം അടച്ചുപൂട്ടി ഉടമ മുങ്ങിയതായി പരാതി. നഗരത്തിൽ മാസങ്ങൾക്കുമുമ്പ് പ്രവര്‍ത്തനമാരംഭിച്ച ധനകാര്യ സ്ഥാപനമാണ് രണ്ടാഴ്ചയായി അടഞ്ഞുകിടക്കുന്നത്. നിരവധി പേര്‍ ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നു. സ്ഥാപനം അടച്ചിട്ടതോടെ ഇടപാടുകാര്‍ ആശങ്കയിലായി. സ്ഥാപന ഉടമയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, രാത്രി ചിലര്‍ ഈ സ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ പരാതിപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.