ചെറുവത്തൂർ: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് . പഞ്ചായത്തിലെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്തു. ജലാശയങ്ങളുടെ അവസ്ഥ ജനകീയ പങ്കാളിത്തത്തോടെ പരിശോധിച്ച് പട്ടിക തയാറാക്കി ജലസ്രോതസ്സുകളിൽനിന്ന് ജല സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തും. ഏപ്രിൽ 17ന് മുഴുവൻ വാർഡുകളിലും ജലസമിതികൾ രൂപവത്കരിച്ച് ജലനടത്തവും ജലസഭയും ചേരും. 22ന് ജലാശയ ശുചീകരണ പ്രവർത്തനത്തിന്‍റെ പഞ്ചായത്തുതല ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കും. 29ന് മുഴുവൻ കടകളും വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും സമിതി അംഗങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സൻ കെ. ബാലചന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ. ഡി.ജി. രമേഷ്, ജെ.എച്ച്.ഐ മോഹനൻ, അസി. സെക്രട്ടറി കെ.വി. വിനയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത, പി.വി. ബാലകൃഷ്ണൻ, കെ. നാരായണന്‍, വി.പി. അഭിജിത്ത്, ടി. ഫൈസല്‍, പി.പി. തമ്പാന്‍, വി.ഇ.ഒ കെ.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.കെ. മനോജ് കുമാര്‍ സ്വാഗതവും കെ. രമണി നന്ദിയും പറഞ്ഞു. പടം..'തെളിനീരൊഴുകും നവകേരള'ത്തിനായി ചെറുവത്തൂർ പഞ്ചായത്തിൽ നടന്ന ജലസമിതി രൂപവത്കരണ യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.