ബളാൽ നഗരത്തിലേക്ക് താൽക്കാലിക പാത നിർമിക്കും

നീലേശ്വരം: ബളാൽ കൊട്ടക്കോട്ട് കാവിനടുത്ത് പാലം പണിയുന്നതിനാൽ ടൗണിലേക്കുള്ള വാഹന ഗതാഗതം നിലച്ചിരിക്കുന്ന സാഹചര്യം പഞ്ചായത്ത് അധികൃതർ ഇടപെട്ട് പരിഹരിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയത്തിന്‍റെ നേതൃത്വത്തിൽ നടന്ന ശ്രമത്തിന്റെ ഭാഗമായി താൽക്കാലിക പാത നിർമിക്കാൻ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ബളാൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ ഇക്കാര്യത്തിൽ ഉദാരമായ സഹകരണം നൽകുമെന്ന് അറിയിച്ചു. രണ്ടുദിവസത്തിനകം ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുതകുന്ന സമാന്തരപാത തയാറാക്കാമെന്ന് കോൺട്രാക്ടർ അറിയിച്ചു. സി. ദാമോദരൻ, വി. കുഞ്ഞിക്കണ്ണൻ, എൽ.കെ. ബഷീർ, സാബു ഇടശ്ശേരി എന്നിവർ സംസാരിച്ചു. പടം nlr balal ബളാൽ ടൗണിലേക്ക് താൽക്കാലിക വഴിയൊരുക്കുന്നതിനുള്ള സ്ഥലം പഞ്ചായത്ത് പ്രസിഡന്‍റ്​ രാജു കട്ടക്കയം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.