അവധിക്കാല ബാലവേദി കൂട്ടായ്മ ഉദ്ഘാടനം

ചെറുവത്തൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വി.വി. നഗർ യൂനിറ്റിന്‍റെ നേതൃത്വത്തിൽ അവധിക്കാല ബാലവേദി കൂട്ടായ്മയ്ക്ക് തുടക്കം. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇംഗ്ലീഷ് ഭാഷാപഠനം, ഗണിതം മധുരം, ശാസ്ത്രകൗതുകം, നിർമാണം, കളികൾ തുടങ്ങി അവധിക്കാലം ആഘോഷമാക്കുന്നതിനുള്ള പരിപാടികളാണ് ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂളിൽ തുടക്കം കുറിച്ചത്. ബാലവേദി സംസ്ഥാന ചെയർമാൻ പ്രദീപ് കൊടക്കാട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ടി.വി. മാധവൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ല കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ ക്ലാസെടുത്തു. കൊവ്വൽ സ്കൂൾ പ്രധാനാധ്യാപിക പി. ഉഷ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ. പ്രേംരാജ്, ടി.വി. ബിജുമോഹൻ, വി. സുകുമാരൻ എന്നിവർ സംസാരിച്ചു. പടം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വി.വി നഗർ യൂനിറ്റിന്‍റെ നേതൃത്വത്തിൽ അവധിക്കാല ബാലവേദി കൂട്ടായ്മ ബാലവേദി സംസ്ഥാന ചെയർമാൻ പ്രദീപ് കൊടക്കാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.