ഫ്രറ്റേണിറ്റി ഹെഡ് പോസ്റ്റ് ഓഫിസ്​ മാർച്ച്​

കാസർകോട്: രാമനവമിയുടെ മറവിൽ സംഘ്പരിവാറിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന മുസ്‌ലിം സമൂഹത്തിനുനേരെയുള്ള ആക്രമണങ്ങൾ ചെറുക്കുമെന്ന്​ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്‍റ്​ സി.എ. യൂസുഫ്. 'രാമ നവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക' എന്ന തലക്കെട്ടിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി സന്ദീപ് പത്മിനി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ലത്തീഫ് കുമ്പള സംസാരിച്ചു. പുതിയ ബസ് സ്റ്റാൻഡ്​ പരിസരത്തുനിന്നാരംഭിച്ച മാർച്ചിന് ബഷീർ ബേക്കൽ, സജീർ കല്ലിങ്കാൽ, ഫഹദ്, നഷാത്ത്, നൗഷാദ്, ഷാഫി അബ്ദുൽ റഹ്മാൻ, ഷരീഫ് തുടങ്ങിയവർ നേതൃത്വം നൽകി. fraternity 'രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക' എന്ന തലക്കെട്ടിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് ഫ്രറ്റേണിറ്റി നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.