മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 18ന് ഉദ്ഘാടനം ചെയ്യും കാസർകോട്: അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി പൂര്‍ത്തീകരണവും ആസ്തി കൈമാറ്റവും ഏപ്രില്‍ 18ന് രാവിലെ പത്തിന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ മുക്കാരിക്കണ്ടത്ത് 5.0 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയാണ് അനോടിപ്പള്ളം. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിൻെറ സാമൂഹിക ഉത്തരവാദിത്തനിധിയില്‍ നിന്നും 2020-21 വര്‍ഷത്തില്‍ അമ്പത് ലക്ഷം രൂപ അനുവദിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 44.5 ലക്ഷം രൂപ ചെലവഴിച്ച് അനോടിപ്പള്ളം ജലസംരക്ഷണ പ്രവൃത്തി പൂര്‍ത്തീകരിച്ചു. പദ്ധതി നടപ്പിലാക്കുന്നതോടെ പ്രദേശത്തെ ഭൂജല ലഭ്യത വര്‍ധിപ്പിക്കുവാനും വരള്‍ച്ച ലഘൂകരിക്കുവാനും സാധിക്കും. അനോടിപ്പള്ളം പദ്ധതിയുടെ തുടര്‍ പരിപാലനം പുത്തിഗെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കും. ക്ലീന്‍ കാസര്‍കോട് ദിനം 19ന് കാസർകോട്: സംസ്ഥാന സര്‍ക്കാറിൻെറ ഒന്നാം വാര്‍ഷിക ഭാഗമായി ജില്ലയില്‍ മേയ് മൂന്ന് മുതല്‍ ഒമ്പത് വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ഏപ്രില്‍ 19ന് ക്ലീന്‍ കാസര്‍കോട് ദിനമായി ആചരിക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജില്ല ശുചിത്വമിഷന്‍, യൂത്ത് ക്ലബുകള്‍ എന്നിവയുമായി സഹകരിച്ചാണ് ശുചീകരണ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.