തൃക്കരിപ്പൂർ: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തൃക്കരിപ്പൂർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർ ഉൽപാദിപ്പിച്ച ജൈവവളം കർഷകർക്ക് വിതരണം ചെയ്തു. ബി.പി.കെ.പി മൈക്രോ ക്ലസ്റ്ററിൽ ഉൾപ്പെടുന്ന എടാട്ടുമ്മൽ, മൈത്താണി എന്നീ സ്ഥലങ്ങളിലാണ് വളം ഉണ്ടാക്കിയത്. നാല്, അഞ്ച്, ആറ് വാർഡുകളിലായി നടപ്പാക്കുന്ന കൃഷിപദ്ധതിയിൽ എടാട്ടുമ്മൽ, മൈത്താണി എന്നിവിടങ്ങളിൽ നാലു ടൺ വീതമുള്ള രണ്ട് യൂനിറ്റ് ചകിരിച്ചോറ് കമ്പോസ്റ്റ് തയാറാക്കി. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കർഷകർ നേരിട്ട് മനസ്സിലാക്കിക്കൊണ്ടാണ് കൃഷിയിടത്തിൽ തന്നെ ചകിരിച്ചോറ് കമ്പോസ്റ്റ് നിർമാണം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി കർഷകർക്കായി വിവിധ ജൈവ ഉൽപാദനോപാധികൾ ഉണ്ടാക്കുന്ന പരിശീലനവും സംഘടിപ്പിച്ചു. മൈത്താണിയിൽ തയാറാക്കിയ യൂനിറ്റിൽനിന്നുള്ള ചകിരിച്ചോറ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സത്താർ വടക്കുമ്പാട് നിർവഹിച്ചു. വാർഡ് മെമ്പർ കെ.വി. രാധ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ, പഞ്ചായത്ത് മെമ്പർമാരായ കെ.വി. കാർത്യായനി, സീത ഗണേഷ്, കെ.വി. മുകുന്ദൻ, വി.വി. സുരേശൻ, എം. ഗംഗാധരൻ, ടി. അജിത, പി. സദാനന്ദൻ, അസി. കൃഷി ഓഫിസർ എം. ഗോപി എന്നിവർ സംസാരിച്ചു. പടം tkp jaiva valam.jpg തൃക്കരിപ്പൂർ പഞ്ചായത്തിലെ ജൈവവളം വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.