വിഷു -ഈസ്റ്റർ റമദാൻ ചന്ത തുടങ്ങി

ചെറുവത്തൂർ: പൊതുമാർക്കറ്റിലെ വിലക്കയറ്റം തടഞ്ഞുനിർത്താൻ ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ് സഹകരണത്തോടെ ചെറുവത്തൂർ ഫാർമേഴ്സ് ബാങ്കിൽ വിഷുവും ഈസ്റ്ററും റമദാനുമായി ചന്ത ആരംഭിച്ചു. ആദ്യകിറ്റ് യു.എം. അബ്ദുൽ ലത്തീഫിന് നൽകി ചന്തയുടെ ഉദ്ഘാടനം ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജിങ്​ ഡയറക്ടർ പി.കെ. വിനയകുമാർ, ഓഡിറ്റർ കെ. ജിഷ, ഭരണസമിതി അംഗങ്ങളായ ഇ.പി. കുഞ്ഞബ്ദുല്ല, ഇ.ടി. രവീന്ദ്രൻ, കെ.വി. കരുണാകരൻ, എം. രവീന്ദ്രൻ, കെ.വി. സുലോചന, കെ.പി. സക്കീറലി എന്നിവർ സംസാരിച്ചു. പടം- ബാങ്കി​െന്റ നേതൃത്വത്തിൽ ആരംഭിച്ച ചന്തയുടെ ആദ്യകിറ്റ് യു.എം. അബ്ദുൽ ലത്തീഫിന് നൽകി ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.