നീലേശ്വരം: നീലേശ്വരം പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ലോറിയുടെ ബാറ്ററിയും മറ്റു യന്ത്രഭാഗങ്ങളും മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇലക്ടിക് തൂൺ ഇടിച്ചുതകർത്ത കേസിൽ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ വിട്ടുകൊടുത്ത ലോറിയുടെ ബാറ്ററിയും മറ്റ് പാർട്സുകളുമാണ് മോഷ്ടിച്ചത്. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പല കേസുകളിലായി കസ്റ്റഡിയിലെടുത്ത വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് നീലേശ്വരം പൊലീസ് സ്റ്റേഷൻ വളപ്പ്. അതിനാൽ സ്റ്റേഷനുപുറത്ത് ദേശീയ പാതയോരത്താണ് കസ്റ്റഡി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.