സി.പി.എം കേന്ദ്ര നേതൃത്വം പിണറായിയുടെ കൈപ്പിടിയിൽ -ആര്യാടൻ ഷൗക്കത്ത്​

കാസർകോട്​: സി.പി.എം ദേശീയ നേതൃത്വം പിണറായി വിജയന്‍റെ കൈപ്പിടിയിലമർന്നതായും കെ-റെയിൽപോലുള്ള പദ്ധതിക്കെതിരെ പ്രതികരിക്കാൻപോലും കഴിയാത്തവിധം അടിമത്തം അടിച്ചേൽപിച്ചിരിക്കയാണെന്നും സംസ്​കാര സാഹിതി സംസ്ഥാന ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. സംസ്കാര സാഹിതി 'കെ.​െറയിൽ വേഗതയല്ല; വേദനയാണ്' എന്ന മുദ്രാവാക്യവുമായി സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച 'വരയും വർത്തമാനവും' സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ, മുൻ പ്രസിഡന്‍റ്​ ഹക്കീം കുന്നിൽ, എം. പ്രദീപ് കുമാർ, വിനോദ് കുമാർ പള്ളയിൽ വീട്, സി.വി. ജയിംസ്, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. ഖാലിദ്, സുഭാഷ് നാരായണൻ, കെ.വി. രാഘവൻ, ബാബു മണിയങ്ങാനം, ദിനേശൻ മൂലക്കണ്ടം തുടങ്ങിയവർ സംസാരിച്ചു. ശോഭന ശ്രീധരൻ, രാമകൃഷ്ണൻ മോനാച്ച തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. രവി പിലിക്കോട്, സുകുമാരൻ പൂച്ചക്കാട്​, രോഹൻ തോമസ്, നാഷനൽ അബുള്ള എന്നിവർ കെ.റയിൽ വിരുദ്ധ ചിത്രങ്ങൾ വരച്ചു. aryadan shoukath സംസ്കാര സാഹിതി സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച 'വരയും വർത്തമാനവും' സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.