കണിവെക്കാനെല്ലാമുണ്ട്, വരൂ...

ചെറുവത്തൂർ: കണിവെക്കാനെല്ലാമുണ്ട് വരൂ; കുടുംബശ്രീ ചന്തയിലേക്ക്. കുടുംബശ്രീ ജില്ല മിഷൻ ചെറുവത്തൂരിൽ നടത്തുന്ന വിഷു വിപണന മേളയാണ് ഇക്കുറി വൈവിധ്യങ്ങളാൽ ശ്രദ്ധേയമാകുന്നത്. കണിക്കലം, കൊന്നപ്പൂവ്, കണി വെള്ളരി, മാങ്ങ, പലഹാരം തുടങ്ങി കണിയൊരുക്കാനുള്ള വിഭവങ്ങൾ നിറച്ചാണ് കുടുംബശ്രീ ഇക്കുറി ആവശ്യക്കാരെ സ്വീകരിക്കുന്നത്. ഒപ്പം വിഷു സദ്യക്കാവശ്യമായ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ വിഭവങ്ങളും ഈ ചന്തയിലുണ്ട്. വിപണനമേള എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാധവൻ മണിയറ മുഖ്യാതിഥിയായി. ടി.ടി. സുരേന്ദ്രൻ, പി.വി. രാഘവൻ, എം. പത്മിനി, സി.വി. ഗിരീശൻ, ടി.വി. ശ്രീജ, ഡി. ഹരിദാസ്, പി.വി. അതിലേഷ്, സി.ടി. ശ്രീലത എന്നിവർ സംസാരിച്ചു. പടം.. ചെറുവത്തൂരിലെ കുടുംബശ്രീ വിപണനമേളയിലെ വിഷുക്കണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.