ചെറുവത്തൂർ: ചന്തേര മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ മാണിയാട്ട് ബദർ മസ്ജിദ് പരിസരത്ത് നിർമിക്കുന്ന ഷോപ്പിങ് കം റസിഡൻസ് ബിൽഡിങ്ങിന്റെ കുറ്റിയടിക്കൽ കർമം ചന്തേര ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ഷഫീഖ് തങ്ങൾ ദാരിമി നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് എ.പി.പി. കുഞ്ഞഹമ്മദ് ഹാജി, എം.ടി.പി. സുലൈമാൻ ഹാജി, ടി.കെ. അബ്ദുൽ സത്താർ ഹാജി, എം.ടി.പി. യൂസഫ് ഹാജി, ടി.അൻസാർ, എം.കെ. മുഹമ്മദ് കുഞ്ഞി, കാരയിൽ ഇബ്രാഹിം, ടി.വി. സുഫൈദ്, ഒ.ടി. അബ്ദുൽ റഊഫ് മൗലവി, എം.കെ. മുഹമ്മദ്, അബ്ദുൽ റഷീദ് സഅദി, ഒ.ടി. സുബൈർ മൗലവി, കെ.യു. മുസ്തഫ, അബ്ദുൽ ഖാദർ കണ്ടത്തിൽ, ടി.കെ. സലാം മൗലവി, എം.ടി.പി. മജീദ് മൗലവി, സി.കെ. അബ്ദുൽ ഗഫൂർ, ടി. അബ്ദുൽ ഖാദർ, മൂസ കോട്ടപ്പുറം, എം. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. പടം: മാണിയാട്ട് ബദർ മസ്ജിദ് പരിസരത്ത് നിർമിക്കുന്ന ഷോപ്പിങ് കം റസിഡൻസ് ബിൽഡിങ്ങിന്റെ കുറ്റിയടിക്കൽ കർമം ചന്തേര ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഷഫീഖ് തങ്ങൾ ദാരിമി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.