ഗതാഗത നിയന്ത്രണം

കാസർകോട്: നീലേശ്വരം എടത്തോട് റോഡില്‍ കണ്ണൂര്‍ സർവകലാശാല കാമ്പസ് മുതല്‍ നരിമാളം വരെയുള്ള ഭാഗത്ത് ടാറിങ്​ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. നീലേശ്വരത്തുനിന്ന്​ എടത്തോട് ഭാഗത്തേക്കു പോകുന്ന ചെറുവാഹനങ്ങള്‍ സർവകലാശാല കാമ്പസിനടുത്തുനിന്നും വലത് തിരിഞ്ഞ് നീലായി റോഡ് വഴിയും എടത്തോട് നിന്നും നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബങ്കളം റോഡ് വഴിയും തിരിഞ്ഞുപോകണം. കരകൗശല നിര്‍മാണ മത്സരം കാസർകോട്​: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന കരകൗശല നിര്‍മാണം മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മത്സരം. മുള, പനയോല, കക്കകള്‍, തടി, ചിരട്ട, കളിമണ്ണ്, തുണി, കയര്‍, ലോഹങ്ങള്‍, കല്ലുകള്‍, ലാക്വയര്‍ വെയര്‍, ബോട്ടില്‍, പേപ്പര്‍ തുടങ്ങിയ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് ഉൽപന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മണിക്കൂറാണ് മത്സര സമയം. മത്സരത്തിന് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുവരണം. എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍ www.prdcontest@gmail.com എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25 വൈകീട്ട് 5.00. ശിശുക്ഷേമ സമിതിയിൽ ഒഴിവുകള്‍ കാസർകോട്​: ജില്ല ശിശുക്ഷേമ സമിതിയിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലുമുള്ള ഒഴിവുകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വനിത ശിശു വികസന വകുപ്പി‍ൻെറ വെബ്സൈറ്റില്‍. (wcd.kerala.gov.in). ഏപ്രില്‍ 23നകം അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.