ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിന് അഭിനന്ദനം

കാസർകോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ശതമാനം നികുതി പിരിച്ച് ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന് പഞ്ചായത്ത് വകുപ്പി‍ൻെറ അനുമോദനം. പഞ്ചായത്ത് അസി. ഡയറക്ടര്‍ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെത്തി അഭിനന്ദിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ഈ നേട്ടം കരസ്ഥമാക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ശ്രീധര്‍, വൈസ് പ്രസിഡന്‍റ്​ കെ. ഗീത തുടങ്ങിയവർ സന്നിഹിതരായി. ലോഗോ ക്ഷണിച്ചു കാസർകോട്​: ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്​സ്​​ കമ്പനിക്ക് ആകര്‍ഷകമായ ലോഗോ ക്ഷണിച്ചു. കുടുംബശ്രീ ജില്ല മിഷനും ബേഡഡുക്ക പഞ്ചായത്തും ബേഡഡുക്ക കുടുംബശ്രീ സി.ഡി.എസും ചേര്‍ന്ന് തുടങ്ങിയ കമ്പനി കാര്‍ഷിക രംഗത്തെ നവീനവും സംരംഭകാടിസ്ഥാനത്തിലുമുള്ള അമ്പതോളം ബ്രാന്‍ഡ് ഉൽപന്ന നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. ലോഗോ പി.ഡി.എഫ് ഫയല്‍ ഫോര്‍മാറ്റില്‍ ഏപ്രില്‍ 13ന് രാത്രി 10നകം 8086084281 എന്ന വാട്‌സ്​ആപ്​ നമ്പറിൽ അയക്കണം. മികച്ച ലോഗോക്ക്​ ആകര്‍ഷകമായ സമ്മാനം നല്‍കും. പട്ടികവര്‍ഗ പ്രമോട്ടര്‍ അഭിമുഖം കാസർകോട്​: പട്ടികജാതി പ്രമോട്ടര്‍മാരുടെ എഴുത്തുപരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം ഏപ്രില്‍ 19, 20, 21 തീയതികളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഏപ്രില്‍ 19ന് വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി രാവിലെ പത്തു മുതല്‍ ഉച്ചക്ക് ഒന്നുവരെ. കിനാനൂര്‍ കരിന്തളം, ബളാല്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ. ഏപ്രില്‍ 20ന് പനത്തടി രാവിലെ പത്തു മുതല്‍ ഉച്ചക്ക് ഒന്നുവരെ. ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ. ഏപ്രില്‍ 21ന് കള്ളാര്‍ രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുവരെ. കോടോം ബേളൂര്‍ അന്ന് ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.