ചെർക്കള: അധ്യാപകർ വിരമിച്ചാലും സമൂഹത്തിന് മാതൃക സൃഷ്ടിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. കെ.പി.എസ്.ടി.എ ഉപജില്ല യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഡി.ഇ.ഒ എൻ. നന്ദികേശൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഉപജില്ല പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പ്രശാന്ത് കാനത്തൂർ, കെ. ശ്രീനിവാസൻ, ഷീല ചാക്കോ, അശോകൻ കോടോത്ത്, വാസുദേവൻ നമ്പൂതിരി, ഫാ. മാത്യു ബേബി തുടങ്ങിയവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി ടി.പി. ജയശ്രീ സ്വാഗതവും ട്രഷറർ രജനി കെ. ജോസഫ് നന്ദിയും പറഞ്ഞു. kpsta dcc കെ.പി.എസ്.ടി.എ യാത്രയയപ്പ് പരിപാടി ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.