കാസര്‍കോട്: ജില്ലയിൽ കെ.എസ്.ആര്‍.ടി.സി ബസ് സർവിസ് തടസ്സപ്പെടാൻ ഇടയാക്കിയ ഡീസൽ പ്രതിസന്ധിക്ക് പരിഹാരം. കൂടുതൽ ഡീസൽ എത്തിച്ചാണ് പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചത്. കെ.എസ്.ആര്‍.ടി.സി സർവിസിന് തടസ്സം വരുത്തുന്ന വിധത്തില്‍ തിങ്കളാഴ്ച കടുത്ത ഡീസൽ ക്ഷാമമാണ് ജില്ലയിൽ നേരിട്ടത്. ഇതോടെ മംഗളൂരു, സുള്ള്യ അന്തർസംസ്ഥാന സർവിസുകൾവരെ തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടോടെ ആവശ്യമായ ഡീസൽ എത്തിച്ചതോടെയാണ് സർവിസുകൾ പുനഃസ്ഥാപിക്കാനായത്. കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ പ്രതിദിനം 8000 ലിറ്റര്‍ ഡീസല്‍വരെ ആവശ്യമാണ്. ഇവിടെനിന്ന് എട്ട് ദീര്‍ഘദൂര സര്‍വിസ് ഉള്‍പ്പെടെ 74 ഷെഡ്യൂളുകള്‍ക്കുള്ള ബസിനാണ് ഇന്ധനം നിറക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കറന്തക്കാട് ഡിപ്പോ മുഖേനയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ വിതരണം നടത്തുന്നത്. ആവശ്യപ്പെട്ട ലോഡ് സമയത്ത് എത്താതിരുന്നതാണ് ഇന്ധനപ്രശ്നം നേരിടുന്നതിന് ഇടവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.