കാഞ്ഞങ്ങാട്: കല്യോട്ട് കൃപേഷിന്റേയും ശരത് ലാലിന്റെയും ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം നമ്പർ കോടതി 6000 രൂപ വീതം പിഴയിട്ടു. 2019 ഫെബ്രുവരി 22 നാണ് ജില്ലയിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ പൊയിനാച്ചിയിൽ ഒരു സംഘം യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് കരിങ്കൊടി കാണിച്ച സംഭവം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ അന്നത്തെ പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജിത് മാടക്കൽ, നീലേശ്വരം മണ്ഡലം പ്രസിഡന്റായിരുന്ന ശിവപ്രസാദ് അറുവാത്ത് എന്നിവരെയാണ് ശിക്ഷിച്ചത്. 6000 രൂപ വീതം മൂന്നു പേരും ചേർന്ന് 18,000 രൂപ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.