എയിംസ്: കിസാൻ സംരക്ഷണ സേന നിരാഹാരമിരുന്നു

കാസർകോട്​: എയിംസ് പ്രപ്പോസലിൽ ജില്ലയുടെ പേരുകൂടി ഉൾപ്പെടുത്തി പുതിയ പട്ടിക കേന്ദ്ര സർക്കാറിന് സമർപ്പിക്കണമെന്നാവശ്യപ്പെട്ട്​ എയിംസ് ജനകീയ കൂട്ടായ്മ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി കിസാൻ സംരക്ഷണ സേന പ്രവർത്തകർ നിരാഹാരമിരുന്നു. കിസാൻ സംരക്ഷണ സേന ജില്ല പ്രസിഡന്‍റ്​ ഷുക്കൂർ കണാജെ അധ്യക്ഷത വഹിച്ചു. പുത്തിഗെ പഞ്ചായത്ത് അംഗം കെ. കേശവദാസ് നീരുനൽകി നിരാഹാരമവസാനിപ്പിച്ചു. കമറുദ്ദീൻ, നൗഷാദ് കടമന, ഷാജി കടമന, ഹമീദ് കണിയൂർ, താജുദ്ദീൻ പടിഞ്ഞാറ്, കെ.വി.കെ. റാം, സുലേഖ മാഹിൻ, സുബൈർ പടുപ്പ്, ഷാഫി കല്ലുവളപ്പ് എന്നിവർ സംസാരിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.