നീലേശ്വരത്തെ മനോജും വിശ്വനാഥനും ദേശീയ മാസ്റ്റേഴ്സ് കായിക മേളയിലേക്ക്

നീലേശ്വരം: തൃശൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിൽ മെഡൽ നേടിയ നീലേശ്വരത്തെ രണ്ടുപേർ കേരളത്തിനുവേണ്ടി ദേശീയ മത്സരത്തിൽ ജഴ്സിയണിയും. നീലേശ്വരം കുഞ്ഞിപുളിക്കാലിലെ വിശ്വനാഥനും പള്ളിക്കരയിലെ മനോജുമാണ് തൃശൂരിൽ നടന്ന മാസ്റ്റേഴ്സ് അത്‍ലറ്റിക്സ് കായിക മേളയിൽ ജില്ലക്ക് അഭിമാനമായത്. തൃശൂർ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ നടന്ന കായിക മേളയിൽ 60 വയസ്സ് വിഭാഗത്തിൽ 100, 200 മീറ്റർ ഓട്ടത്തിലും ലോങ്ജംപിലും സ്വർണമെഡൽ നേടിയാണ് വിശ്വനാഥൻ വിജയിച്ചത്. 40 വയസ്സ് വിഭാഗത്തിൽ 100 മീറ്ററിൽ വെള്ളി മെഡലും ലോങ്ജംപിൽ വെങ്കല മെഡലും നേടിയാണ് മനോജ് യോഗ്യത നേടിയത്. ഇരുവരും മേയ് മാസം ഡൽഹിയിൽ നടക്കുന്ന നാഷനൽ മീറ്റിൽ പങ്കെടുക്കും. പടം nlr manoj and viswantath(പച്ച ഷർട്ട്) മനോജും വിശ്വനാഥനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.