നിയമം നടപ്പാക്കുന്നത് തടയാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ

കാസർകോട്: നിയമം നടപ്പാക്കുന്നതി​ന്റെ ഭാഗമായി പൊലീസ് നടത്തുന്ന നിയമാനുസൃത അന്വേഷണങ്ങളും നടപടികളും തടസ്സപ്പെടുത്തുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മഞ്ചേശ്വരം പൊലീസ്, തങ്ങളുടെ വീട്ടിൽ നിരവധി തവണ പരിശോധന നടത്തിയെന്നാരോപിച്ച് മിയാപദവ് സ്വദേശിനി ആയിഷാബി സമർപ്പിച്ച പരാതിയിലാണ് നിർദേശം. കമീഷൻ ജില്ല പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മകൻ അബ്ദുൽ റഹീം പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റിനുമുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മഞ്ചേശ്വരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയുടെ മക്കളായ മുഹമ്മദ് അഷ്ഫാഖിന്റെ പേരിലും അബ്ദുൽ റസാക്കി​ന്റെ പേരിലും കേസുണ്ട്. പരാതിക്കാരിയുടെ മക്കളെ നിയമത്തി​നു മുന്നിലെത്തിക്കാനുള്ള നടപടികളാണ്​ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ കർണാടകത്തി​ന്റെ അതിർത്തി പങ്കിടുന്നതിൽ പ്രദേശം ഗുണ്ടാ, മണൽ, കഞ്ചാവ്, ചാരായ മാഫിയകൾ നിരന്തരം ശല്യം ചെയ്യുന്ന സ്ഥലങ്ങളാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെർച്ചുകളിലാണ് പരാതിക്കാരിയുടെ മക്കൾക്കെതിരെ നടപടിയെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.