കൂലേരി ഗവ. എൽ.പി സ്‌കൂളിന് ഒരു കോടി

തൃക്കരിപ്പൂർ: മണ്ഡലത്തിലെ കൂലേരി ഗവ. എൽ.പി സ്കൂളിൽ കെട്ടിട നിർമാണത്തിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു. ശതാബ്ദി പിന്നിട്ട തൃക്കരിപ്പൂർ മണ്ഡലത്തിലെ അപൂർവം സർക്കാർ സ്കൂളുകളിൽ ഒന്നാണ് കൂലേരി ജി.എൽ.പി സ്കൂൾ. തൃക്കരിപ്പൂർ ടൗണിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ പശ്ചാത്തല സൗകര്യത്തിന്റെ കുറവ്​ കണക്കിലെടുത്ത് എൽ.എസ്.ജി.ഡി. എൻജിനീയറിങ് വിഭാഗം മുഖാന്തരം ഒരുകോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി മന്ത്രി ശിവൻ കുട്ടിക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആറു ക്ലാസ് മുറികളും ഒരു ടോയ്‌ലറ്റ് ബ്ലോക്കുമടങ്ങിയ ഇരുനില കെട്ടിടം പണിയുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.