പരീക്ഷ പേ ചര്‍ച്ചക്ക് വേദിയൊരുക്കി

പെരിയ: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുമായി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷാ പേ ചര്‍ച്ച തത്സമയം വീക്ഷിക്കുന്നതിന് വേദിയൊരുക്കി കേരള കേന്ദ്ര സർവകലാശാല. പെരിയ സർവകലാശാല ആസ്ഥാനം, തിരുവല്ല നിയമ പഠന കാമ്പസ്, തിരുവനന്തപുരം സെന്റര്‍ എന്നിവിടങ്ങളിലായി ഇരുപതിലേറെ ഇടങ്ങളില്‍ പരിപാടി കാണുന്നതിന് സൗകര്യമൊരുക്കി. വൈസ്ചാന്‍സലര്‍ ഇന്‍ ചാർജ് പ്രഫ. വിന്‍സെന്റ് മാത്യു, രജിസ്ട്രാര്‍ ഡോ.എന്‍. സന്തോഷ് കുമാര്‍, ഡീന്‍ അക്കാദമിക് പ്രഫ.അമൃത് ജി. കുമാര്‍, ഫിനാന്‍സ് ഓഫിസര്‍ ഡോ. ജോജോ കെ. ജോസഫ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. pm centre varsity കേരള കേന്ദ്ര സർവകലാശാലയില്‍ പരീക്ഷ പേ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയപ്പോൾ ക്വിസ് മത്സരം കാസർകോട്​: ജില്ല ക്വിസ് അസോസിയേഷനും പ്രവാസി അസോസിയേഷൻ ലൈബ്രറി മീങ്ങോത്തും സംയുക്തമായി ഏപ്രിൽ 24 ന് രാവിലെ 10ന്​ മീങ്ങോത്ത് അമ്പത്തി ആറാമത് ജില്ല തല ക്വിസ് മത്സരം നടത്തുന്നു. എൽ.പി, യു.പി, എച്ച്.എസ്, പൊതുവിഭാഗം എന്നിങ്ങനെയാണ് മത്സരം. ഏപ്രിൽ 20 ന് വൈകീട്ട് അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം: ഫോൺ: 9400850615, 9207500276.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.