വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കണം -മുസ്‍ലിം ലീഗ്

കാസർകോട്: നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും നാൾക്കു നാൾ വർധിച്ചുവരുന്ന വിലക്കയറ്റം തടയാൻ കേന്ദ്ര, കേരള സർക്കാറുകൾ നടപടി സ്വീകരിക്കണമെന്നും മുസ്‍ലിം ലീഗ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ വർധിപ്പിച്ച നികുതികളും നിരക്കുകളും നിലവിൽ വന്നതോടെ വിലക്കയറ്റം രൂക്ഷമായി. പെട്രോൾ ഉൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നികുതി ഇളവ് ചെയ്യുന്നതിലും സർക്കാറുകൾ തയാറാവുന്നില്ല. ഇത് പ്രതിഷേധാർഹമാണ്. പ്രസിഡന്‍റ്​ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എം.എസ്. മുഹമ്മദ്കുഞ്ഞി, എം.ബി. യൂസുഫ്, എം.സി. ഖമറുദ്ദീൻ, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.