കനറാ ബാങ്ക് കുടുംബ പെൻഷൻ അനുവദിക്കണം -മനുഷ്യാവകാശ കമീഷൻ

കാസർകോട്: കാൻസർ ബാധിച്ച് മരിച്ച ബാങ്ക് ജീവനക്കാരന്‍റെ ഭാര്യക്ക് കുടുംബ പെൻഷൻ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചെറുവത്തൂർ സ്വദേശിനി കല്യാണിക്കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇവരുടെ ഭർത്താവ് രണ്ടുവർഷം മുമ്പ് മരിച്ചു. 2020 നവംബർ മുതൽ കുടുംബ പെൻഷൻ ലഭിക്കുന്നില്ല. കനറാ ബാങ്ക് ചെറുവത്തൂർ മാനേജർ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരിക്ക് കുടുംബ പെൻഷൻ പാസാകാത്തതുകൊണ്ടാണ് അനുവദിക്കാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പെൻഷനുള്ള അപേക്ഷ ബാങ്കിന്‍റെ പെൻഷൻ ഓഫിസിലേക്ക് അയച്ചുകൊടുത്തു. പരാതിക്കാരിയുടെ കുടുംബ പെൻഷൻ കൃത്യസമയത്ത് നൽകുന്ന കാര്യത്തിൽ ബാങ്കിന് വീഴ്ച സംഭവിച്ചതായി കമീഷൻ കണ്ടെത്തി. പരാതിക്കാരിയുടെ ഭാഗത്തു നിന്നും ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ ബാങ്ക് നടപടി സ്വീകരിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.