സഗീർ തൃക്കരിപ്പൂർ ഡയാലിസിസ് റിസർച് സെൻറർ ശിലാസ്ഥാപനം ഇന്ന്

സഗീർ തൃക്കരിപ്പൂർ ഡയാലിസിസ് റിസർച് സൻെറർ ശിലാസ്ഥാപനം ഇന്ന് തൃക്കരിപ്പൂർ: കെയർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സഗീർ തൃക്കരിപ്പൂർ കിഡ്നി ഡയാലിസിസ് ആൻഡ് റിസർച് സെന്റർ ശിലാസ്ഥാപനം ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പടന്ന അബൂബക്കർ സിദ്ദീഖ് മസ്ജിദിന് സമീപം നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പടന്ന മുസ്‌ലിം ജമാഅത്തിന് കീഴിൽ വഖഫ് ബോർഡി​ന്റെ അനുമതിയോടെ ലഭിച്ച സ്ഥലത്താണ് സൻെറർ പണിയുന്നത്. നിരാലംബരും നിരാശ്രയരുമായിരുന്ന സമൂഹത്തിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി മാറിയ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്റെ നേതൃനിരയിൽ രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ സഗീർ തൃക്കരിപ്പൂരിന്റെ സ്മരണയിലാണ് സ്ഥാപനം അറിയപ്പെടുക. നാല് പതിറ്റാണ്ടിലേറെ കാലം കുവൈത്തിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാഗമായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് സഗീർ. സമസ്തകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കേന്ദ്രത്തിന് ശിലയിടും. മത-രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി എൻ.എ. മുനീർ, ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ, കെ.കെ.എം.എ സംസ്ഥാന പ്രസിഡൻറ് കെ.കെ. അബ്ദുല്ല, ജില്ല സെക്രട്ടറി ദിലീപ് കോട്ടപ്പുറം, വി.കെ.പി. ഹമീദലി, അബൂബക്കർ പാണ്ടിയാല, എ.ജി. അബ്ദുല്ല എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.