അവർ പിരിയുന്നതും സതീർഥ്യരുടെ സ്‌നേഹവായ്പുകളോടെ

തൃക്കരിപ്പൂർ: ചെറുവത്തൂർ ഉപജില്ലയിലെ വിവിധ പ്രൈമറി വിദ്യാലയങ്ങളിൽനിന്ന് ഈ വർഷം വിരമിക്കുന്ന 10 പ്രധാനാധ്യാപകരും സതീർഥ്യരായാണ് പഠനം ആരംഭിച്ചത്. അധ്യാപകരും പ്രധാനാധ്യാപകരുമായി 30 വർഷത്തിലധികം ജോലിചെയ്താണ് അവർ വിടവാങ്ങുന്നത്. 1981ൽ എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയ അന്നത്തെ മിടുക്കർ വിരമിക്കുന്നതും അവരുടെ വിദ്യാലയങ്ങളെ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളായി മാറ്റിയെടുത്തുകൊണ്ടാണ്. സി. പങ്കജാക്ഷി (ജി.എൽ.പി.എസ് കയ്യൂർ), ഒ.ടി. സുഹറ (ജി.എൽ.പി.എസ് വൾവക്കാട്), ഇ. ഉഷ (എ.യു.പി.എസ്, കൊവ്വൽ), എം. പവിത്രൻ (ജി.എൽ.പി.എസ്, മയ്യിച്ച), കെ.വി. ശോഭന (ജി.എൽ.പി.എസ്, തുരുത്തി), ടി.കെ. സുഗതകുമാരി(എ.എൽ.പി.എസ് പൊള്ളപ്പൊയിൽ), ഒ.ടി. ഖമറുന്നീസ (എ.എൽ.പി.എസ് ഉദിനൂർ സൗത്ത് ഇസ്‌ലാമിയ), വി. ദാമോദരൻ (ജി.എൽ.പി.എസ് പാടിക്കീൽ), പി.വി. രമേശൻ(ജി.യു.പി.എസ്, മുഴക്കോത്ത്), പി. മാധവൻ(ജി.ഡബ്ല്യൂ.യു.പി.എസ്, ചെറുവത്തൂർ) എന്നിവരാണ് ഈ സതീർഥ്യരായ അധ്യാപകർ. പഠനകാലത്ത് പ്രൈമറിതലം മുതൽ കരിവെള്ളൂരിലെ വിവിധ വിദ്യാലയങ്ങളിൽ ഒരുമിച്ചുണ്ടായിരുന്ന ഇവരിൽ വി. ദാമോദരൻ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത് കൊടക്കാട് കേളപ്പജി ഹൈസ്‌കൂളിൽ നിന്നായിരുന്നു. പിന്നീട് അധ്യാപകപരിശീലനത്തിലും ഇവരിൽ ചിലർക്ക് ഒരേ വിദ്യാലയത്തിൽതന്നെ പ്രവേശനം ലഭിച്ചു. പ്രൈമറി അധ്യാപകരായി പല കാലഘട്ടങ്ങളിൽ ഒരേ വിദ്യാലയങ്ങളിൽ സഹപ്രവർത്തകരാകാനും ഇവരിൽ ചിലർക്ക് സാധിച്ചു. ഈ വർഷം വിരമിക്കുന്നവരിലേക്ക് മറ്റാരും കടന്നുവന്നില്ലെന്നതാണ് ഇവരുടെ സ്വകാര്യ അഹങ്കാരം. ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകരിൽ മേൽക്കൈയുള്ള കരിവെള്ളൂർ പെരുമക്ക് മാറ്റുകൂട്ടുന്നതാണ് വിടപറയലിലെ ഈ അപൂർവത. പടം tkp yathrayayapu.jpg ചെറുവത്തൂർ ഉപജില്ലയിൽനിന്ന് ഈ വർഷം വിരമിക്കുന്ന പ്രഥമാധ്യാപകർ യാത്രയയപ്പിനായി ഹൗസ് ബോട്ടിൽ ഒരുമിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.