അവധിയെടുത്തവർ ഡൈസ്​നോൺ വന്നപ്പോൾ തിരിച്ചെത്തി

ഡൈസ്​നോൺ വന്നപ്പോൾ തിരിച്ചെത്തി കാസർകോട്​: പൊതുപണിമുടക്കിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവധി അപേക്ഷ നൽകി പോയവർ ഹൈകോടതിയുടെ വിരട്ടലിൽ പണിമുടക്കിന്‍റെ രണ്ടാം ദിനം തിരിച്ചെത്തി. ഭൂരിഭാഗം സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പലയിടത്തും ജീവനക്കാർ അവധി നൽകി പണിമുടക്കിന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, ഹൈകോടതിയുടെ പരാമർശവും ഡൈസ്​നോൺ ചട്ടവും പുറത്തുവന്നതോടെ കൊടുത്ത അവധി ചട്ടത്തിൽപെടാത്തതായി. അതോടെ അവധി ഉപേക്ഷിച്ച്​ തിരിച്ചെത്തി. അവശ്യസർവിസ്​ വകുപ്പി​ലെ ജീവനക്കരാണ്​ ഇങ്ങനെ പെട്ടവരിൽ ഏറെയും. ഇത്തരക്കാരാണ് രണ്ടാം ദിവസം ജോലിക്ക് കയറിയത്. പൊതുതാൽപര്യ ഹരജി തീർപ്പാക്കുന്നതിനിടെയാണ് ജീവനക്കാർ സമരം ചെയ്യേണ്ടെന്ന് കോടതി നിരീക്ഷിച്ചത്. ചൊവ്വാഴ്ച വൈകീട്ടുതന്നെ പൊതുഭരണ വകുപ്പ് ഡൈസ്നോൺ ഉത്തരവും ഇറക്കി. അസുഖം, പ്രസവം, മരണം എന്നിവയുമായി ബന്ധമില്ലാത്ത മറ്റ് അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമരംചെയ്ത ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ഏപ്രിൽ മാസമാണ് തിരിച്ചുപിടിക്കുക. എന്നാൽ, പിന്നീട് ഡൈസ്നോൺ പിൻവലിക്കുമെന്നാണ് സംഘടനകളുടെ പ്രതീക്ഷ. അതേസമയം, ഡൈസ്നോൺ കാണിച്ച് നിർവീര്യമാക്കാൻ ശ്രമിക്കേണ്ടെന്ന് ഭരണാനുകൂല സംഘടനകൾ ഉൾപ്പെടെ ജീവനക്കാരെ ബോധവത്കരിക്കുന്നുണ്ട്. പൊതുസമൂഹത്തിന്‍റെ പ്രശനങ്ങൾക്കൊപ്പം നിന്നാൽ മാത്രമേ അവരും നമുക്കൊപ്പം ഉണ്ടാകുകയുള്ളൂവെന്നും സന്ദേശത്തിൽ പറയുന്നു. തോൽക്കുന്നവരുടെ ചരിത്രം പാഠപുസ്തകമാവില്ലെന്ന് സൂചിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. അവശ്യ സർവിസിലുള്ള ജീവനക്കാർ പലരും അവധിയെടുത്താണ് രണ്ടു ദിവസം ജോലി ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.