തൃക്കരിപ്പൂർ: കാസർകോട്ട് നടന്ന ഉത്തരകേരള ഇന്റർ അക്കാദമി ചാമ്പ്യൻഷിപ്പിൽ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി ജേതാക്കളായി. 11 വയസ്സിന് താഴെയുള്ള വിഭാഗത്തിലായിരുന്നു മത്സരം. ടി.എഫ്.എയുടെ ഈ സീസണിലെ മൂന്നാമത്തെ ചാമ്പ്യൻഷിപ് നേട്ടമാണിത്. ഫൈനലിൽ സ്പോർട്സ് അക്കാദമി കാസർകോടിനെയാണ് ടി.എഫ്.എ തോൽപിച്ചത് (2-0). റൈഹാൻ, ഇബ്രാഹീം എന്നിവർ ഗോൾ നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി വി.കെ. റൈഹാൻ, ഗോൾകീപ്പറായി സൗഹാൻ (ഇരുവരും ടി.എഫ്.എ), ഡിഫൻഡറായി ദയാൽ (സ്പോർട്സ് അക്കാദമി കാസർകോട്) എന്നിവരെ തിരഞ്ഞെടുത്തു. അലിഫ് ഫുട്ബാൾ അക്കാദമിയാണ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് റൂബി ജലീൽ കോയ ട്രോഫികൾ വിതരണം ചെയ്തു. റഷീദ് കീഴൂർ അധ്യക്ഷത വഹിച്ചു. വീരമണി ചെറുവത്തൂർ, സി. ദാവൂദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. പടം tkp football കാസർകോട്ട് നടന്ന ഉത്തരകേരള ഇന്റർ അക്കാദമി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.