രണ്ടുവർഷം പിന്നിടുന്നു; ജില്ലയിൽ സീറോ കോവിഡ് രോഗികള്‍

കാസർകോട്: ജില്ലയിൽ ആദ്യ കോവിഡ് സ്ഥിരീകരിച്ച് രണ്ട് വർഷം തികഞ്ഞ ചൊവ്വാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. ഇതിന് മുമ്പ് 2020 മേയ് 10നാണ് ജില്ല പൂർണമായും കോവിഡ്മുക്തമായത്. 2020 ഫെബ്രുവരി മൂന്നിനാണ് ജില്ലയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍നിന്ന് വന്ന വിദ്യാര്‍ഥിയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 16ന് വിദേശത്തുനിന്ന് വന്ന ആളില്‍നിന്ന് ജില്ലയില്‍ രോഗവ്യാപനം ഉണ്ടായി. മാര്‍ച്ച് അവസാന വാരത്തോടെ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായി. ചൊവ്വാഴ്ച ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 14 പേർ നെഗറ്റിവായി. നിലവില്‍ 29 പേരാണ് ചികിത്സയിലുള്ളത്. 93 പേർ നിരീക്ഷണത്തിലും. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1372. 62 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.