കാസർകോട്: ജില്ല ഭരണകൂടത്തിന്റെയും നിയമസഹായ അതോറിറ്റിയുടെയും വനിത ശിശുവികസന വകുപ്പിന്റെയും വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ 'ചേര്‍ച്ച' വിവാഹ പൂര്‍വ കൗണ്‍സലിങ് കോഴ്‌സ് നടത്തി. മാര്‍ച്ച് 21ന് സബ് ജഡ്ജിയും ജില്ല നിയമസഹായ അതോറിറ്റി സെക്രട്ടറിയുമായ എം. സുഹൈബ് പരിപാടി ഉദ്ഘാടനം ചെയ്തു. കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ നാലുദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയില്‍ ആറുമാസത്തിനുള്ളില്‍ വിവാഹം നടക്കാനിരിക്കുന്ന 45 യുവതീ യുവാക്കള്‍ക്ക് ക്ലാസ് നല്‍കി. 'വിവാഹവും പിന്തുടര്‍ച്ചാവകാശവും വിവാഹ മോചനവും' സംബന്ധിച്ച വിഷയത്തില്‍ സബ് ജഡ്ജി എം. സുഹൈബ്, 'സാമ്പത്തിക സാക്ഷരത, കുടുംബ ബജറ്റ് വിഷയത്തില്‍' എന്‍. ഷില്‍ജി, 'സൈബര്‍ ഇടങ്ങളിലെ അശ്രദ്ധയും അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും' വിഷയത്തില്‍ പി.കെ. അജിത്ത്, 'മദ്യവും മയക്കുമരുന്നും' വിഷയത്തില്‍ എന്‍.ജി. രഘുനാഥന്‍, 'മാനസികാരോഗ്യവും സ്ത്രീ പുരുഷന്മാരുടെ മനഃശാസ്ത്രവും' വിഷയത്തില്‍ ബി.എസ്. റീമ, 'പ്രത്യുൽപാദന ആരോഗ്യവും ഗര്‍ഭ നിരോധന മാർഗങ്ങളും' വിഷയത്തില്‍ ഡോ. ജോണ്‍ ജോണ്‍ കെ., 'ഇന്റര്‍ പേഴ്സനല്‍ റിലേഷന്‍, പരസ്പര ബഹുമാനം, കുടുംബത്തിലെ ജനാധിപത്യ രീതികള്‍, ട്രസ്‌റ്റ് മാനേജ് മെന്റ് വിഷയത്തില്‍' നിസി മാത്യു, 'രക്ഷാകര്‍തൃത്വവും കുട്ടികളുടെ മനഃശാസ്ത്രവും' വിഷയത്തില്‍ ലൈല, 'സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച നിയമങ്ങള്‍' എന്ന വിഷയത്തില്‍ സി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.എം. സുനിത നേതൃത്വം നല്‍കി. താലൂക്ക് ലീഗല്‍ സർവിസ് കമ്മിറ്റി ചെയര്‍മാന്‍ സി. സുരേഷ്‌കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഫോട്ടോ: CHERCHA COUNSELLING COURSE.jpg 'ചേര്‍ച്ച' വിവാഹ പൂര്‍വ കൗണ്‍സലിങ് കോഴ്‌സിനുശേഷം ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സർവിസ് കമ്മിറ്റി ചെയര്‍മാന്‍ സി. സുരേഷ്‌കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.