ചെറുവത്തൂർ: കോൺഗ്രസ് നേതാവ് പിലാന്തോളി കൃഷ്ണന്റെ 35മത് രക്തസാക്ഷിത്വ വാർഷിക ദിനം ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ചീമേനിയിലും പിലാന്തോളിയിൽ പുഷ്പാർച്ചനയും നടന്നു. ചീമേനി ടൗണിലെ രക്തസാക്ഷി സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ് പി.കെ. ഫെസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ. ജയരാമൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ, ഡി.സി.സി അംഗം കെ. ബാലൻ, അഡ്വ. എം. വിനോദ് കുമാർ, ടി.പി. ധനേഷ്, കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനക്ക് കെ.ടി. ഭാസ്കരൻ, സി. ബാബു, ടി.വി. സുകുമാരൻ, കെ. പ്രഭാകരൻ, പി.വി. സന്ദീപ്, പി. രാമകൃഷ്ണൻ, കെ.പി. രാധ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.