കുമ്പളയിൽ സ്ഥിരം സമിതി അധ്യക്ഷ പദവികൾ യു.ഡി.എഫിന്

കുമ്പള: പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പദവികൾ യു.ഡി.എഫിന്. ബി.ജെ.പി-സി.പി.എം ഒത്തുകളിയെത്തുടർന്ന് നഷ്ടപ്പെട്ട പദവികളാണ് യു.ഡി.എഫ് വീണ്ടെടുത്തത്. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും വിട്ടുനിന്നതോടെയാണ് സ്ഥിരം സമിതി അധ്യക്ഷ പദവികൾ യു.ഡി.എഫിന് ലഭിച്ചത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി കോയിപ്പാടിയിലെ സബൂറയും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി ബി.എ. റഹ്മാൻ ആരിക്കാടിയും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി നസീമ ബംബ്രാണയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.