രക്തസാക്ഷിത്വദിനം ആചരിച്ചു

ചെറുവത്തൂർ: ചീമേനി രക്തസാക്ഷിനഗറില്‍ നടന്ന അനുസ്മരണ പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. സതീഷ്ചന്ദ്രന്‍, സി.എച്ച്. കുഞ്ഞമ്പു, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. രാജഗോപാലന്‍ എം.എല്‍.എ, വി.വി. രമേശൻ, സി. പ്രഭാകരൻ, ജില്ല കമ്മിറ്റി അംഗം കെ.പി. വത്സലന്‍, ഏരിയ സെക്രട്ടറി കെ. സുധാകരന്‍, കെ. കുഞ്ഞിരാമൻ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം.കെ. നളിനാക്ഷന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.