കാസർകോട്: കാര്‍ഷിക സാമൂഹിക സുരക്ഷ മേഖലക്ക് മുന്‍തൂക്കം നല്‍കി പുത്തിഗെ പഞ്ചായത്തിൻെറ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് ജയന്തി അവതരിപ്പിച്ചു. 19,23,62,823 രൂപ വരവും 18,82,70,600 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് വാര്‍ഷിക ബജറ്റ്. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തുക വകയിരുത്തി. പട്ടികജാതി, പട്ടികവര്‍ഗം, സാമൂഹികസുരക്ഷ, ഭവനനിര്‍മാണം, ആരോഗ്യമേഖല, ശുചിത്വം, കുടിവെള്ളം, പശ്ചാത്തല മേഖലയില്‍ പുതിയ നിര്‍മാണം, നവീകരണം എന്നിവക്കും തുക മാറ്റിവെച്ചു. പ്രസിഡന്‍റ് ഡി. സുബ്ബണ്ണ ആല്‍വ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി. പാലാക്ഷ റായ്, അനിതശ്രീ, മെംബര്‍മാരായ കെ. ജനാർദന പൂജാരി, എസ്.ആര്‍. കേശവ, ജയന്തി, പ്രേമ, നിർവഹണ ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണന്‍, കൃഷി ഓഫിസര്‍ നഫീസത്ത് ഹംഷീന, അസിസ്റ്റന്‍റ് സെക്രട്ടറി അബ്ദുല്ല, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ജോണ്‍സണ്‍, ഹെഡ്ക്ലര്‍ക്ക് എന്‍.എസ്. പുഷ്പരാജന്‍, അക്കൗണ്ടന്‍റ് ഷെരീഫ് പി.എ, സീനിയര്‍ ക്ലര്‍ക്ക് അബ്ദുല്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബി. രാജേശ്വരി സ്വാഗതം പറഞ്ഞു. ഫോട്ടോ- BUDGET PUTHIGE പുത്തിഗെ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് ജയന്തി അവതരിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.