വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഗവ. കോളജിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെയും നിർമാണം ആരംഭിക്കുന്ന പ്രവൃത്തികളുടെയും ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. നവീകരിച്ച അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ശുചിമുറി സമുച്ചയം, നവീകരിച്ച ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും കോമേഴ്സ്, ഇക്കണോമിക്സ് ബ്ലോക്കുകളുടെയും കാമ്പസ് റോഡിൻെറയും ശിലാസ്ഥാപനവുമാണ് നടക്കുക. വാർത്തസമ്മേളത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് സോൾജി കെ. തോമസ്, വിവിധ വകുപ്പ് മേധാവികളായ ഡി.എ. ഗണേശൻ, സി.പി. ശശി, വെസ്റ്റ് എളേരി പഞ്ചായാത്ത് പ്രസിഡന്‍റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്‍റ് പി.സി. ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി. രാജേഷ്, ബിന്ദു മുരളീധരൻ, കെ. ജനാർദനൻ, ടി.സി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.