അധ്യാപകന് പൂർവശിഷ്യരുടെ യാത്രയയപ്പ്

തൃക്കരിപ്പൂർ: പ്രിയ അധ്യാപകന് പൂർവ വിദ്യാർഥികൾ യാത്രയയപ്പ് നൽകി. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ പി. സുലൈമാനാണ് വേറിട്ട അനുഭവം​. 1995-97 വർഷത്തെ ആദ്യ ബാച്ച് വി.എച്ച്.എസ്.ഇ വിദ്യാർഥികളാണ് യാത്രയാക്കാൻ എത്തിയത്​. പ്രിൻസിപ്പൽ എം. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. രത്‌നാകരൻ, സൈഫുദ്ദീൻ മാടക്കാൽ, കെ.വി. നൗഷാദ്, കെ.വി. ഗോപിക്കുട്ടി, പി.പി. അബൂബക്കർ, പി. ഇന്ദിര, എം. സത്യ, പി.എം. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പടം tkp old student.jpg കൈക്കോട്ടുകടവ് സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ പി. സുലൈമാന് പൂർവവിദ്യാർഥികൾ ഉപഹാരം സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.