കാസർകോട്: പൊരിവെയിലാണെങ്കിലും വരാൻ പോകുന്ന പ്രളയകാലം മുന്നിൽക്കണ്ട് ദുരന്ത നിവാരണ സേന മോക്ഡ്രിൽ നടത്തി. ബുധനാഴ്ച ഉച്ച 2.15നാണ് നാടിനെ അൽപനേരത്തേക്ക് പ്രളയകാലത്തേക്ക് തിരികെയെത്തിച്ചത്. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ആദ്യം ഓറഞ്ച് അലര്‍ട്ടും പിന്നെ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കുന്നു... കാര്യങ്കോട് മയ്യിച്ചയില്‍ ക്രമാതീതമായ വെള്ളം ഉയരുന്നു. ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും പൊലീസും കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തുന്നു. പിന്നെ കണ്ടത് 2018ലും 2019ലും കേരളം കണ്ട വെള്ളപ്പൊക്ക സമയത്ത് നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. ആദ്യം പകച്ചുനിന്ന മയ്യിച്ചയിലെ നാട്ടുകാര്‍ പിന്നീട് മോക്ഡ്രില്‍ ആണെന്നറിഞ്ഞതോടെ നിമിഷനേരം കൊണ്ട് തമാശയായി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പ്രദേശത്തുള്ള 34 പേരെ ചെറുവത്തൂര്‍ കൊവ്വല്‍ യു.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട രണ്ടുപേരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. ഇരുവരെയും ചെറുവത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കി. വെള്ളപ്പൊക്ക സാഹചര്യത്തില്‍ കലക്ടറേറ്റില്‍ കൺട്രോൾ റൂം തുറന്നു. രണ്ട് മണിക്കൂര്‍ നീണ്ട മോക്ഡ്രില്ലില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ തയാറെടുപ്പുകള്‍ അവലോകനം ചെയ്തു. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എം. മണിരാജിന്റെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ ഏകോപിപ്പിച്ചത്. ഫോട്ടോ: ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കാര്യങ്കോട് മയ്യിച്ചയില്‍ സംഘടിപ്പിച്ച പ്രളയ മോക്ഡ്രില്ലില്‍നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.