ജില്ലയെ മികച്ച സ്റ്റാര്‍ട്ടപ് ഡെസ്റ്റിനേഷനാക്കും

blurb: ജില്ല പഞ്ചായത്ത് കാസര്‍കോട്ട് ഇന്നൊവേഷന്‍ ഹബ് നടപ്പാക്കും കാസർകോട്: ജില്ലയില്‍ യുവ സംരംഭകര്‍ക്കാവശ്യമായ സാങ്കേതിക സാമ്പത്തിക സഹായം ഉറപ്പുവരുത്താന്‍ പുതിയ പദ്ധതിയുമായി ജില്ല പഞ്ചായത്ത്. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി ചേര്‍ന്ന് ജില്ല പഞ്ചായത്ത് കാസര്‍കോട്ട് ഇന്നൊവേഷന്‍ ഹബ് നടപ്പാക്കും. സംരംഭകത്വ വികസന പദ്ധതികള്‍ക്ക് ജില്ലയില്‍ സ്വീകാര്യത ഏറുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ഇന്നൊവേഷന്‍ ഗ്രാന്റിന് ഇരുപതിലധികം പേരാണ് അപേക്ഷിച്ചത്. കാസര്‍കോട് സ്വദേശികളായ യുവാക്കള്‍ സ്ഥാപകരായിട്ടുള്ള കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആറ് സ്റ്റാര്‍ട്ടപ്പുകൾക്ക് 60 ലക്ഷത്തോളം രൂപയുടെ ഗ്രാൻറ് ലഭിച്ചു. ലോകത്തിന്‍റെ നാനാഭാഗത്തും വിജയകരമായി സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ നടത്തുന്ന കാസര്‍കോട് സ്വദേശികളുടെ പിന്തുണയോടെ ജില്ലയെ മികച്ച സ്റ്റാര്‍ട്ടപ് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ ജില്ല പഞ്ചായത്ത്​ തയാറെടുക്കുകയാണെന്ന് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഓവര്‍സിയർ നിയമനം കുംബഡാജെ: ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. കൂടിക്കാഴ്ച മാര്‍ച്ച് 26ന് 10.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.