ചെറുവത്തൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥ പരിശീലനം കൊടക്കാട് പൊള്ളപ്പൊയിൽ കൈരളി ഓഡിറ്റോറിയത്തിൽ തുടങ്ങി. പരിശീലനത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് കലാവിഭാഗം സംസ്ഥാന കൺവീനർ കെ. വിനോദ്കുമാർ, ഗ്രാമ പഞ്ചായത്തംഗം പി. പ്രമീള, എം.കെ. വിജയകുമാർ, എം. ദിവാകരൻ, കെ. പ്രേംരാജ്, പ്രദീപ് കൊടക്കാട്, കെ.ടി. സുകുമാരൻ, ഡോ.എം.വി. ഗംഗാധരൻ, ബിനേഷ് മുഴക്കോം എന്നിവർ സംസാരിച്ചു. പടം.. ശാസ്ത്ര സാഹിത്യ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.