ജി.എൽ.പി സ്കൂളിൽ പോർട്ടബിൾ ടോയ്‌ലറ്റ്

നീലേശ്വരം: സർവിസ് സഹകരണ ബാങ്ക് നീലേശ്വരം ജി.എൽ.പി സ്കൂളിലേക്ക് പോർട്ടബിൾ ടോയ്‌ലറ്റ് നിർമിച്ചുനൽകി. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. ബിന്ദു അധ്യക്ഷത വഹിച്ചു. സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം. രാധാകൃഷ്ണൻ നായർ മുഖ്യാതിഥിയായി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഷഹീമിന് പി.ടി.എ സമാഹരിച്ച സഹായധനം ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ടി. ഗണേഷ് കുമാർ വിതരണം ചെയ്തു. മുൻ ഹെഡ് മാസ്റ്റർ എം. ബാലകൃഷ്ണൻ രചിച്ച 'അള്ളടസ്വരൂപം പൈതൃക ചരിത്രം' എന്ന പുസ്തകം അദ സ്കൂൾ ലൈബ്രറിയിലേക്ക് നൽകി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർ പി. ഭാർഗവി, ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ, കെ സൂരജ്, കെ.വി. പ്രശാന്ത്, പി.സി. ഇഖ്ബാൽ, പി.യു. ദിനചന്ദ്രൻ, എം.വി. ദീപു, ഇ.വി. ബിന്ദു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ. വൽസല സ്വാഗതവും പി.ടി.എ പ്രസിഡന്‍റ്​ എ.വി. സജീവൻ നന്ദിയും പറഞ്ഞു. പടം: nlr portable toilet നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.