ഉദുമ: പെരുമ്പള ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയം വനിതവേദി യൂത്ത്ക്ലബ് പെരുമ്പളയുടെ സഹകരണത്തോടെ 'കാൻസറിനെ അറിയാം' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കാസർകോട് ജെ.പി.എച്ച്.എൻ ട്രെയിനിങ് സ്കൂൾ ട്യൂട്ടറായ ഷെൽജി ക്ലാസെടുത്തു. വനിതവേദി വൈസ് പ്രസിഡന്റ് അശ്വിനി മുരളീധരൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം രക്ഷാധികാരി വി. ഇന്ദുലേഖ, സ്നേഹഗാഥ ആർ.പി. ആതിര, യൂത്ത്ക്ലബ് പെരുമ്പള സെക്രട്ടറി എം. രൂപേഷ്, പരിഷത്ത് പെരുമ്പള യൂനിറ്റ് സെക്രട്ടറി ടി. രാഘവൻ എന്നിവർ സംസാരിച്ചു. വനിതവേദി സെക്രട്ടറി എൻ.ബി. സരിത സ്വാഗതവും ലൈബ്രേറിയൻ പി.കെ. ശ്രീജ നന്ദിയും പറഞ്ഞു. പടം uduma seminar പെരുമ്പള ഇ.എം.എസ് വായനശാലയിൽ നടന്ന സെമിനാറിൽ ജെ.പി.എച്ച്.എൻ ട്രെയിനിങ് സ്കൂൾ ട്യൂട്ടറായ ഷെൽജി ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.