ആട് ഗ്രാമം പദ്ധതി: കുട്ടികള്‍ക്ക് ആട്​ നല്‍കി

കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്തി​ന്റെ ആടു ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി കുണ്ടംകുഴി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ആടിനെ നല്‍കി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ ഉദ്ഘാടനം ചെയ്തു. അഞ്ച്​​ ലക്ഷം രൂപ ചെലവഴിച്ച 50 മലബാറി ക്രോസ് ആടുകളെയാണ് പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളായ കുണ്ടംകുഴി, മുന്നാട്, കൊളത്തൂരിലെ ഏഴാം തരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയകരമായി മുന്നാട് എ.യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പാക്കിയ ആടു ഗ്രാമം പദ്ധതിയാണ് കൂടുതല്‍ വിപുലപ്പെടുത്തി ഇത്തവണ നടപ്പാക്കിയത്. തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഓരോ ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കുകയും പ്രസവശേഷം ഒരു പെണ്ണാടിനെ സ്‌കൂളിന് തന്നെ തിരിച്ച് നല്‍കുന്നതുമാണ് ഈ പദ്ധതി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ നൂര്‍ജഹാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഹാഷിം, പി.ടി.എ പ്രസിഡൻറ് സുരേഷ് പായം, എസ്.എം.സി ചെയര്‍മാന്‍ രഘുനാഥന്‍ ചെറാ പൈക്കം, പദ്ധതിയുടെ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ രമ്യ എന്നിവര്‍ സംസാരിച്ചു. മൃഗസംരക്ഷണ ഓഫിസര്‍ ഡോ. അഖില്‍ ശ്യാം സ്വാഗതവും വികസന സ്ഥിരം സമിതി അംഗം എം. തമ്പാന്‍ നന്ദിയും പറഞ്ഞു. aad.jpg കുണ്ടംകുഴി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ആടിനെ നല്‍കുന്ന ചടങ്ങ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.